മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതത്തിനു തുടക്കമായി. സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലാണ് മാസപ്പിറവി കണ്ടത്. ഗൾഫ് രാജ്യങ്ങളിലെല്ലാം ഇത്തവണ ഒരുമിച്ചാണ് വ്രതം തുടങ്ങിയത് എന്ന പ്രത്യേകതയുണ്ട്. യു എ ഇ , ഖത്തർ, കുവൈത്ത്, ഒമാൻ, ബഹറൈൻ എന്നിവിടങ്ങളിലും ഇന്നു മുതൽ വ്രതാരംഭമാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് നാളെ (ഞായർ) മുതലാണ് വ്രതം തുടങ്ങുക.