ഐഎസ്എല്‍ ; കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

At Malayalam
0 Min Read

ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. നാളെ രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സർവ്വീസ് ഉണ്ടാകും.

രാത്രി 9.39, 9.47, 9.56, 10.04, 10.13, 10.21, 10.30, 10.39, 10.48, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.38, 9.47, 9.55, 10.04, 10.12, 10.21, 10.29, 10.38, 10.46 , 10.55, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും.

Share This Article
Leave a comment