ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എഡിജിപി എം ആര്‍ അജിത് കുമാറാണ് കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പദ്ധതിയുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ എഡിജിപി യോട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഒരുമാസം മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.