ഏറ്റുമാനൂരിൽ 3 പേർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

At Malayalam
0 Min Read

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് ട്രാക്കിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് പറയുന്നത്.

പുലർച്ചെ 5.20 ഓടെയാണ് ട്രെയിൻ അപകടം നടന്ന സ്ഥലം കടന്നു പോയത്. ട്രെയിനിനു മുന്നിലേക്ക് മൂന്നു പേർ എടുത്തു ചാടിയതായി ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. മൃതദേഹ ഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകൾ ട്രാക്കിൽ തന്നെ കിടപ്പുണ്ടായിരുന്നു.

Share This Article
Leave a comment