തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കൊലപാതകകേസില പ്രതിയായ അഫാൻ ഉപയോഗിച്ചത് മദ്യം മാത്രമാണെന്ന് കണ്ടെത്തി. പ്രതിയുടെ രക്തപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ മറ്റു ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യം ഒന്നും തന്നെ കണ്ടെത്താനായിട്ടുമില്ല.
കൂട്ട കൊലപാതകങ്ങൾ നടത്തിയതിനു ശേഷം പൊലിസിൽ കീഴടങ്ങാനായി അഫാന് സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അന്നു തന്നെ പറഞ്ഞിരുന്നു. രണ്ടു കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന് ബാറിലെത്തി മദ്യം വാങ്ങി കഴിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.