എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിന് താത്ക്കാലിക നിയമനം

At Malayalam
0 Min Read

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ മാർച്ചു മാസത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനം നടത്തുന്നതിന് താൽകാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാർച്ച് ഒന്ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയവർ, പഞ്ചായത്ത് പരിധിയിലുള്ള ഇരുചക്രവാഹനം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0487 – 2600257

Share This Article
Leave a comment