പറയുന്നതു മുഴുവൻ കേൾക്കണമെന്ന് ശശി തരൂർ

At Malayalam
1 Min Read

താൻ പറയുന്നത് മുഴുവൻ കേൾക്കാതെയും മനസിലാക്കാതെയുമാണ് ചിലർ കിടന്ന് ബഹളം വയ്ക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പാർലമെൻ്റഗംവുമായ ശശി തരൂർ. കെ പി സി സി പ്രസിഡൻ്റ് സംസ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് തരൂർ പറയുന്നു. സുധാകരൻ്റെ കീഴിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലൊക്കെ കോൺഗ്രസ് വിജയിച്ചു. മാറ്റങ്ങൾ വേണ്ടത് മാറ്റം ആവശ്യമുള്ള ചില സ്ഥലങ്ങളിലാണന്നും തരൂർ പറയുന്നു.

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന തരൂരിൻ്റെ പരോക്ഷമായ ആവശ്യത്തിൽ മുതിർന്ന പാർടി നേതാക്കൾ അടക്കം ഞെട്ടി നിൽക്കവേയാണ് തരൂർ പിന്നെയും ചില സൂചനകൾ നൽകുന്നത്. ഇതിനിടെ തരൂർ ക്രൗഡ് പുള്ളറാണെന്ന പ്രസ്താവന പാണക്കാട് സാദിഖലി തങ്ങൾ ഇന്നലെ നടത്തിയിരുന്നു. പാർട്ടിക്കതീതമായ വോട്ടുകൾ നേടാനുള്ള വ്യക്തിപ്രഭാവം തനിക്കുണ്ടന്ന ശശി തരൂരിൻ്റെ അവകാശവാദത്തിൻ്റെ ഉലയിൽ ഇളം കാറ്റടിക്കുന്ന പ്രസ്താവനയായി ഇതെന്ന് ചില കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുകയും ചെയ്തു. ഏതായാലും വരുംകാല സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂരിനെ മാറ്റി നിർത്തി മുന്നോട്ടു പോകാൻ കഴിയാത്ത വണ്ണം കാര്യങ്ങൾ കൂടിക്കുഴയുകയാണ് എന്നു വേണം കരുതാൻ.

Share This Article
Leave a comment