വീടിന്റെ ഓടിളക്കി മോഷണം : 25 പവൻ കവർന്നു

At Malayalam
0 Min Read

കോഴിക്കോട് മുക്കം കാരിശേരിയിലെ വീട്ടിൽ മോഷണം. 25 പവൻ സ്വർണം കവർന്നു. വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് സ്വർണം കവർന്നത്. കുടുംബാം​ഗങ്ങൾ അടുത്ത വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മോഷണം നടന്നത്. രാത്രി എട്ടോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പത്തുമണിയോടെ തിരിച്ചെത്തുകയും ചെയ്തു. മടങ്ങിയെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. വീട് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഓട് ഇളക്കിയ നിലയിൽ കാണുന്നത്. വീടുമായി അടുത്ത് ഇടപഴകുന്ന ആളുകളെ സംശയിക്കുന്നതായി കുടുംബം പറഞ്ഞു.

Share This Article
Leave a comment