എ വി റസലിന്‌ വിട നൽകി നാട്

At Malayalam
0 Min Read

എ വി റസലിന്‌ നിറകണ്ണുകളോടെ നാട് വിടനൽകി. പകൽ 12ന്‌ ആയിരങ്ങൾ സാക്ഷിയായി വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മകൾ ചാരുലതയാണ് ചിതയ്ക്ക് തീകൊളുത്തിയത്.

ചെന്നൈയിൽ നിന്ന്‌ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ്‌ റസലിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്‌. അവിടെ നിന്ന് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌ എത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന്‌ ചങ്ങനാശേരി എസി ഓഫീസിൽ പൊതുദർശനം. പിന്നീട്‌ തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിലേത്തിക്കുകയായിരുന്നു.

Share This Article
Leave a comment