അമ്മയെ മകൻ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

At Malayalam
0 Min Read

പാലക്കാട്‌ അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളിക്കോണ സ്വദേശി രേഷിയാണ്‌ കൊല്ലപ്പെട്ടത്‌. ഇന്ന്‌ പുലർച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടക്കുന്ന സമയത്ത്‌ മകൻ രഘു ഹോളോബ്രിക്‌സ്‌ കൊണ്ട്‌ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പുതൂർ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. രഘുവിനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തു വരികയാണ്‌. കുടുംബപ്രശ്‌നമാണ്‌ കൊലപാതകത്തിനു പിന്നിലെന്ന്‌ പൊലീസ്‌ അറിയിച്ചു.

രഘു മാനസികപ്രശ്‌നങ്ങൾക്ക്‌ ചികിത്സയിൽ തുടരുന്ന ആളാണെന്ന്‌ പൊലീസ്‌ പറഞ്ഞു. കോട്ടത്തറ ആശുപത്രിയിൽ നിന്ന്‌ രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക്‌ മാറ്റും.

Share This Article
Leave a comment