കൊച്ചി കളമശേരിയിൽ സ്കൂട്ടർ മറിഞ്ഞ് യുവതി മരിക്കാൻ ഇടയായത് റോഡിൻ്റെ അശാസ്ത്രീയമായ നിർമാണം കൊണ്ടാണന്ന ആരോപണം ഉയരുന്നു. റോഡിൻ്റെ ഒരു ഭാഗത്ത് ടാർ ചെയ്തിട്ടുണ്ട്, അതിനോട് ചേർന്ന മറുഭാഗത്താകട്ടെ ഇൻ്റർലോക് കട്ടകളും ഉപയോഗിച്ചിട്ടുണ്ട്. ടാറും ഇൻ്റർലോക്കും തമ്മിൽ നല്ല ഉയരവ്യത്യാസവുമുണ്ട്. ഇതിനിടയിലുള്ള കട്ടയിൽ ഇടിച്ചാണ് സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി നടുറോഡിൽ വീണതും കാറിനടിയിൽപെട്ട് മരിച്ചതും എന്നാണ് നാട്ടുകാർ പറയുന്നത്.
തൃക്കാക്കര സ്വദേശിയായ ബുഷറയാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. ഈ സ്ഥലം ഇറക്കവും വളവും ചേർന്നതാണ്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ കാറിലിടിച്ചാണ് യുവതി വീണത്. വീഴ്ചയുടെ ആഘാതത്തിൽ തന്നെ മരണവും സംഭവിക്കുകയായിരുന്നു.