കോൺഗ്രസ്സ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചക്കു ശേഷവും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിൽ താൻ എഴുതിയ ലേഖനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും ലേഖനം വിവാദമാക്കിയത് അനാവശ്യമാണെന്നും തരൂർ പറഞ്ഞു. ആ ലേഖനത്തിൽ പറഞ്ഞിരിക്കന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ താനിപ്പോഴും ഉറച്ചു നിൽക്കുന്നതായും ശശി തരൂർ പ്രതികരിച്ചിരുന്നു.
രാഹുൽ ഗാന്ധിയുമായി നടത്തിയ അനുരഞ്ജന ചർച്ചക്കു പിന്നാലെയാണ് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചത്. തരൂർ ഇത്തരത്തിൽ പ്രതികരണം നടത്തുന്നതിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. സംസ്ഥാന നേതൃത്വവുമായി ഒത്തു പോകണം എന്ന ഹൈക്കമാൻ്റ് നിർദേശത്തിനു പുല്ലുവില കല്പിക്കുന്നതാണ് തരൂരിൻ്റെ ഇപ്പോഴത്തെ പ്രതികരണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.