കേരളത്തിൽ ഇന്ന് പതിവിലും ചൂടേറുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധരണയിൽ അധികമായി രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ചിലയിടങ്ങളിൽ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താപനില വർധിക്കുന്നതുകൊണ്ടും ഈർപ്പമുള്ള അന്തരീക്ഷ വായുവും മൂലം ചൂടും അസ്വസ്ഥത ഉണ്ടാക്കുന്ന അന്തരീക്ഷവുമായിരിക്കും ഇന്നുണ്ടാവുക. പൊതു ജനങ്ങൾ സൂര്യാഘാതവും നിർജലീകരണവും ഉണ്ടാകാതെ സൂക്ഷിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ധാരാളം ശുദ്ധജലം കുടിക്കുകയും ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കാതെയും ശ്രദ്ധിക്കണമെന്നും അധികാരികൾ ജാഗ്രതാ നിർദേശം നൽകുന്നു.