മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തു കിടന്ന ആന പ്രാഥമിക ചികിത്സ കഴിഞ്ഞ് എഴുന്നേറ്റു നിന്നു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ തന്നെ ആനിമൽ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടേക്കു കൊണ്ടുപോയി. അവിടെ എത്തിച്ചശേഷം കൂടുതൽ പരിശോധനകളും തുടര്‍ ചികിത്സകളും നൽകുക.
Recent Updates