ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം,സെഞ്ചുറിയടിച്ച് നായകൻ രോഹിത് ശർമ്മ

At Malayalam
1 Min Read

അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ ലോകകപ്പിലെ ജൈത്രയാത്ര തുടരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 15 ഓവർ ബാക്കി നിൽക്കെ മറികടന്നു. മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മ (84 പന്തിൽ 131) ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചു.16 ഫോറും അഞ്ച് കൂറ്റൻ സിക്സറുകളും ഹിറ്റ്മാൻ പറത്തി.

ഇതിനിടയിൽ ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററുമായി അദ്ദേഹം മാറി. 63 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ലോകകപ്പിൽ 7 സെഞ്ചുറികൾ നേടി സച്ചിന്റെ റെക്കോഡും താരം മറികടന്നു.

ഓപ്പണർ ഇഷാൻ കിഷനെയും (47) റാഷിദ് ഖാനാണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും (55) ശ്രേയസ് അയ്യരും (25) തിളങ്ങി.നേരത്തെ, ഷാഹിദി (80), അസ്മത്തുള്ള ഒമറാസി (62) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. വാലറ്റത്ത് റാഷിദ് ഖാനും (16) മെച്ചപ്പെട്ട പ്രകടനം നടത്തി. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അഫ്ഗാനിസ്ഥാൻ സ്കോർ ചെയ്തത്.

Share This Article
Leave a comment