ഉക്രെെൻ വിഷയം : റഷ്യ-യുഎസ് ചർച്ചകൾക്ക് തുടക്കം

At Malayalam
1 Min Read

ഉക്രയ്‌ൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ച ആദ്യഘട്ട ചർചയ്ക്ക് തുടക്കം. അതേസമയം, മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്ക- റഷ്യ ചർച്ച യുദ്ധവിമുക്തമായ ഒരു കാലത്തിലേക്കെത്തുമെന്ന പ്രതീക്ഷ ഇരു കൂട്ടരും വച്ചുപുലർത്തുന്നില്ല.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ, യുഎസ് ദേശീയ ഉപദേഷ്ടാവ് മെെക്ക് വാൾട്സ്, റഷ്യൻ ഉദ്യോ​ഗസ്ഥർ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് എന്നിവരും വിഷയം ചർച്ച ചെയ്യും. അതേസമയം ഉക്രെെൻ നാറ്റോവിലെ അം​ഗത്വത്വത്തിൽ ഉണ്ടാകില്ലെന്ന് യുഎസ് ആർമി ചീഫ് പറഞ്ഞു.

മറുവശത്ത്, സമാധാന ചർച്ചയുടെ ഭാ​ഗമല്ലെന്നും അമേരിക്കയും റഷ്യയും ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളൊന്നും അംഗീകരിക്കില്ലെന്നും ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി പ്രതികരിച്ചു. സെലൻസ്കി നിലവിൽ യുഎഇയിൽ ഉണ്ട്.

ചർച്ചയിൽ ഉക്രയ്നെയും യൂറോപ്യൻ പ്രതിനിധികളെയും പങ്കെടുപ്പിക്കാത്തതിൽ അമേരിക്കയുമായി സൗഹൃദം പുലർത്തുന്ന പാശ്ചാത്യരാജ്യങ്ങൾപോലും അമർഷത്തിലാണ്‌. യൂറോപ്യൻ രാജ്യങ്ങൾ പാരിസിൽ അടിയന്തര ഉച്ചകോടി വിളിച്ചു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറും ജർമനി, ഇറ്റലി, പോളണ്ട്‌, സ്പെയിൻ, ഡെന്മാർക്ക്‌, യൂറോപ്യൻ കൗൺസിൽ നേതാക്കളും പങ്കെടുക്കും.

- Advertisement -
Share This Article
Leave a comment