എന്തു പുകിലാണിതെന്ന് മുഖ്യമന്ത്രി

At Malayalam
1 Min Read

സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ലേഖനം എഴുതിയ തിരുവനന്തപുരം പാർലമെൻ്റംഗമായ ശശി തരൂരിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. കേരളത്തിനുണ്ടായ വ്യാവസായിക പുരോഗതിയെക്കുറിച്ച് കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്, രണ്ടു കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തിന്‍റെ പൊതുവായ പുരോഗതിയോടൊപ്പം കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിലെത്തിയതും നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തിയതും – പിണറായി വിജയൻ പറഞ്ഞു.

ഇത്തരത്തിൽ ശശി തരൂർ ആത്മാർത്ഥമായി എഴുതിയ ഒരു ലേഖനത്തിൻ്റെ പേരിൽ എന്ത് വിധത്തിൽ ഒക്കെയുള്ള പുകിലാണ് കോൺ​ഗ്രസിലുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺ​ഗ്രസ് വസ്തുത മനസിലാക്കാതെ അതു മറയ്ച്ചു പിടിക്കുന്നുവെന്നും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു.

Share This Article
Leave a comment