പ്രയാഗ് രാജിൽ മഹാകുംഭമേളയിലേക്ക് പോകുകയായിരുന്ന ഛത്തീസ്ഗഢിൽ നിന്നുള്ള ഭക്തർ വാഹനാപകടത്തിൽ മരിച്ചു. 10 പേരാണ് മരിച്ചത്. മിർസാപൂർ – പ്രയാഗ് രാജ് ഹൈവേയിൽ ബൊലേറോ കാർ ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അർദ്ധരാത്രിയോടെ നടന്ന കൂട്ടിയിടിയിൽ 19 പേർക്ക് പരിക്കേറ്റു.
മരിച്ച ഭക്തർ ഛത്തീസ്‌ഗഢിലെ കോർബയിൽ നിന്നുള്ളവരാണ്. കുംഭത്തിൽ പുണ്യസ്നാനം നടത്താനാണ് ഇവർ പുറപ്പെട്ടത്. അപകട സമയത്ത് മധ്യപ്രദേശിലെ രാജ്ഗഢിൽ നിന്നുള്ള തീർത്ഥാടകരും ബസിലുണ്ടായിരുന്നു
പ്രയാഗ് രാജ്-മിർസാപൂർ ഹൈവേയിൽ അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സ്വരൂപ് റാണി മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.