‘സർക്കാരിനെ അഭിനന്ദിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍’

At Malayalam
1 Min Read

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്ന് ഡോ. ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലത് പറയുമെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ പറഞ്ഞു. കേരളത്തിന്റെ വ്യവസായ വകുപ്പിന്റേത് മികവുറ്റ പ്രകടനമാണെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി. ദേശീയ തലത്തിൽ അംഗീകരിച്ചിട്ടുള്ളതാണ് കേരളം വ്യവസായ സൗഹൃദമായെന്ന് അത് കണ്ടില്ലെന്ന് നടിച്ച് എല്ലാത്തിലും രാഷ്ട്രീയം കലർത്തി വിമർശിക്കുന്നത് തന്റെ രീതിയല്ലെന്നും എം പി മാധ്യമങ്ങളോട് പറഞ്ഞു.

കുറേ വർഷങ്ങളായി കേരളം വളരെ പുറകിലായിരുന്നു. ഇപ്പോൾ കേരളത്തിൽ വികസനം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കുട്ടികളുടെ ഭാവിക്ക് നല്ല സ്റ്റാർട്ടപ്പുകൾ വേണമെന്നും തരൂർ പറഞ്ഞു. ജനങ്ങൾക്കാവശ്യമായ വികസനത്തെ തടഞ്ഞുകൊണ്ട് എന്തു ചെയ്താലും തെറ്റ് എന്ന് പറയുന്ന പ്രതിപക്ഷ രീതി നല്ല രാഷ്ട്രീയ പ്രവർത്തനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിലാണ് വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം ശശി തരൂർ എം പി പ്രകീർത്തിച്ച്ത് . സ്റ്റാർട്ടപ്പ്‌ രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ്‌ കണക്കുകൾ ഉദ്ധരിച്ച്‌ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്‌.

കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും യുഡിഎഫ്‌ മാധ്യമങ്ങളുടെയും വ്യാജപ്രചാരണം പൊളിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ലേഖനം.

- Advertisement -
Share This Article
Leave a comment