മൂന്നാറിലെ കാട്ടാനയായ പടയപ്പയുടെ പരാക്രമം ഇന്നും തുടരുന്നു. മദപ്പാടിലായ പടയപ്പ രാത്രികാലങ്ങളിൽ റോഡുകളിൽ നിലയുറപ്പിക്കുക പതിവായി മാറിയിട്ടുണ്ട്. മറയൂർ – മൂന്നാർ റോഡിലെ എട്ടാം മൈലിൽ ഇന്ന് മദയാന വാഹനങ്ങൾ തടഞ്ഞു നിർത്തി. പിക്കപ്പ് വാനിൽ നിന്ന് തണ്ണിമത്തൻ എടുത്തു നിലത്തിട്ട് കഴിക്കുകയും ചെയ്തു. ഇന്നലെ രാത്രി കെ എസ് ആർ ടി സി ബസിനു നേരെ ചീറിയടുക്കുകയും ചെയ്തിരുന്നു. മദപ്പാടിലായ പടയപ്പയുടെ ആക്രമണം രൂക്ഷമാണ്. ഈ വഴിയുള്ള യാത്രയും ഇതോടെ ഏറെ ദുഷ്ക്കരമായിട്ടുണ്ട്.