ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി എത്തി പ്രാഥമിക പരിശോധന നടത്തി. ക്ഷേത്രത്തില്‍ രണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നുവെന്നും ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടായിരുന്നു എന്നുമാണ് പരിശോധനയില്‍ നിന്നും ജീവനക്കാരുടെ മൊഴിയില്‍ നിന്നും വ്യക്തമായതെന്ന് കീര്‍ത്തി പറഞ്ഞു.