പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ അറിവോടെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ അമ്മയും ആൺസുഹൃത്തും പോലീസ് പിടിയിൽ. 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു ഇവർ ഒളിവിൽ പോയിരുന്നത്. റാന്നി അങ്ങാടി സ്വദേശി ജയ്മോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് ഒരു കൊലപാതക കേസിൽ കൂടി പ്രതിയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കേസിനാസ്പദമായ സംഭവമുണ്ടായത് 2024 സെപ്റ്റംബർ മാസത്തിലായിരുന്നു. പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ വച്ചാണ് സ്വന്തം അമ്മയുടെ കൺമുൻപിൽ വെച്ച് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവത്തിൽ കേസെടുത്തത്. തിരുവനന്തപുരത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ആൺസുഹൃത്തും കർണാടകയിലേക്ക് മുങ്ങിയിരുന്നു. പത്തനംതിട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.