തെറ്റ് ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടി

At Malayalam
1 Min Read

തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പാലക്കാട് നെമനാറയിൽ ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിലവിൽ ചെന്താമര റിമാൻഡിലാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു. 2022ൽ ചെന്താമരയ്ക്ക് ജാമ്യം നൽകിയിരുന്നു. കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ നെന്മാറ പൊലീസിന് അന്ന് പരാതി നൽകി. അന്ന് തന്നെ പൊലീസ് ചെന്താമരയെ വിളിച്ച് ജാമ്യാപേക്ഷകൾ പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു. നടപടിയിൽ വീഴ്ച വരുത്തിയ പൊലീസിൽ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം സഭ നിർത്തവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുത്തുവെന്നും പൊലീസുകാർക്കെതിരെ കേസെടുത്തുവെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. എൻ ഷംസുദീനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

Share This Article
Leave a comment