കാലടി പ്ലാൻ്റേഷൻ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. അയ്യമ്പുഴ കൊഷ്ണായി വീട്ടീൽ പ്രസാദ് (50)നാണ് കാട്ടാനാക്രമണത്തിൽ പരിക്കേറ്റത്. രാവിലെ എട്ടോടെ കോർപ്പറേഷനിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഗുരുതര പരിക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയില തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ പ്രസാദിൻ്റെ അഞ്ച് വാരിയല്ലുകൾ ഒടിഞ്ഞെന്ന് ഡോക്ടർ അറിയിച്ചു.
Recent Updates