ആറളത്ത് ആ പരിപാടി വേണ്ടന്ന് ഇടതു സംഘടനകൾ

At Malayalam
0 Min Read

ആറളം ഫാമിൽ സ്വകാര്യ സംരംഭകരുമായി ഒത്തു ചേർന്നുള്ള പങ്കാളിത്ത കൃഷിക്കെതിരെ ഇടതു സംഘടനകൾ സമരത്തിനിറങ്ങുന്നു. ഇതിൻ്റെ ഭാഗമായി ആദിവാസി ക്ഷേമ സമിതി നാളെ മുതൽ കുടിൽ കെട്ടി സമരം തുടങ്ങും. പട്ടിക വർഗ വകുപ്പിന്റെ ഭൂമി പാട്ടത്തിനു നൽകി ഫാമിനെ സ്വകാര്യവത്കരിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ചാണ് സംഘടനകൾ സമരത്തിനിറങ്ങുന്നത്.

ഫാമിനെ ലാഭത്തിലാക്കാനും ആദിവാസികൾക്കു തൊഴിൽ ഉറപ്പാക്കാനുമുള്ള പദ്ധതിയാണ് ഇതെന്നുമാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. എന്നാൽ ഇടത് അനുകൂല സംഘടകൾ ഇക്കാര്യങ്ങളൊക്കെ തള്ളികളഞ്ഞിരിക്കുകയാണ്. പദ്ധതിയിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അതിശക്തമായ സമര പരിപടികളുമായി മുന്നോട്ടു പോകുമെന്ന് സംഘടനകൾ മുന്നറിയിപ്പു നൽകുന്നു.

Share This Article
Leave a comment