പൊലിസിനെ വെല്ലുവിളിച്ച് വയനാട് ജില്ലാ സെക്രട്ടറി

At Malayalam
0 Min Read

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വെല്ലുവിളി നടത്തി സി പി എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞാണ് റഫീഖ് വെല്ലുവിളി നടത്തിയത്. സി പി എം നേതാക്കൾക്കെതിരെ പൊലീസ് പതിവായി കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആയിരുന്നു സി പി എം ജില്ലാ സെക്രട്ടറിയുടെ പരാമർശം.

സർക്കിൾ ഇൻസ്പെക്ടർ അഷ്റഫ് ഇതിനുള്ള തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സൂക്കേട് തീർക്കാൻ തങ്ങൾക്ക് അറിയാമെന്നുമാണ് ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം.

Share This Article
Leave a comment