വയനാട് പുനരധിവാസം : നോക്കിയിരിക്കണ്ട വേറേ വഴി നോക്കാൻ കേന്ദ്രം

At Malayalam
1 Min Read

വയനാട് പുനരധിവാസ പദ്ധതി ചെലവുകൾക്ക് കേരളം കേന്ദ്രത്തെ നോക്കി ഇരിക്കേണ്ടന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കേരള സർക്കാർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി പുനരധിവാസ പ്രക്രിയകൾ നടത്തണമെന്നും കേന്ദ്രം പറഞ്ഞു. കേന്ദ്രസഹായം എത്ര കിട്ടുമെന്നറിയാൻ കുറച്ചു കൂടി കാത്തിരിക്കണമെന്നും കോടതിയിൽ കേന്ദ്ര സർക്കാർ പറഞ്ഞു. കേന്ദ്രസഹായം നോക്കിയിരിക്കേണ്ടതില്ലെന്നും സ്വന്തമായി കാര്യങ്ങൾ നീക്കാനും ഹൈക്കോടതി ഡിവിഷൻ ബഞ്ചും കേരളത്തിന് നിർദേശം നൽകി, മാത്രമല്ല സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൻ്റെ 75 ശതമാനം തുക ചെലവഴിച്ച ശേഷം കോടതിയെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വയനാട് ദുരിതബാധിതർ എടുത്തിട്ടുള്ള ബാങ്ക് വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യത്തിനോടും കേന്ദ്രം അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. കൊവിഡ് കാലത്തും വായ്പകൾ എഴുതി തള്ളിയിരുന്നില്ലെന്നും മൊറട്ടോറിയമാണ് പ്രഖ്യാപിച്ചതെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാമെന്നും കേന്ദ്രം തുടർന്നു പറഞ്ഞു.

Share This Article
Leave a comment