എറണാകുളം കളമശേരിയിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം. കൈപ്പിടമുകളിലെ ഹുണ്ടായ് ഷോറൂമിലാണ് തീ പിടിത്തമുണ്ടായത്. സ്ഥലത്ത് അഗ്നി രക്ഷാ സേനയുടെ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോറൂമിന് പിന്നിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് ജീവനക്കാരാരും സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ആളപായമില്ല എന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.