അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മിക്ക വെളിച്ചെണ്ണയും വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിഞ്ഞ് കേരഫെഡിന്റെ ‘കേര ‘വെളിച്ചെണ്ണ തന്നെ ഉപഭോക്താക്കൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും കേരഫെഡ് ചെയർമാൻ വി ചാമുണ്ണി പറഞ്ഞു.
കേരഫെഡ് ഉൽപ്പന്നമായ കേര വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്റുകൾ വിപണിയിൽ സുലഭമാണ്.
നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണവില വർധിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കെ പല വ്യാജ വെളിച്ചെണ്ണകളും അവരുടെ ബ്രാൻഡിനു 200 മുതൽ 220 രൂപ വിലയിലാണ് ഈടാക്കുന്നത്. ഈ വിലക്ക് വെളിച്ചെണ്ണവിൽക്കാൻ കഴിയില്ലെന്നും ഇത് മായം ചേർന്ന ബ്രാൻഡുകളാണെന്നും ഇത് വാങ്ങി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണെന്നും കേരഫെഡ് പറയുന്നു.
ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ കലർത്തി വിപണിയിൽ കുറഞ്ഞ വിലക്ക് വിൽക്കുകയാണ്.
ഇത് കേരഫെഡിനെപ്പോലെ യഥാർത്ഥ ബ്രാൻഡു കളിലുള്ള ഉപഭോക്തിർ വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
വ്യാജ ഉൽപ്പനങ്ങൾ വാങ്ങി നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കൂടി ഒഴിവാക്കാൻ കേരഫെഡിന്റെ കേര വെളിച്ചെണ്ണവാങ്ങി ഉപയോഗിക്കുവാൻ ഉപഭോക്താകൾ ശ്രദ്ധിക്കണമെന്നും കേരഫെഡ് അറിയിച്ചു.