വിജയ്‌ മല്യയുടെ ഹർജി : ബാങ്കുകൾക്ക്‌ നോട്ടീസയച്ച് കർണാടക ഹൈക്കോടതി

At Malayalam
1 Min Read

മദ്യ വ്യവസായി വിജയ്‌ മല്യ സമർപ്പിച്ച ഹർജിയിൽ ബാങ്കുകൾക്ക്‌ നോട്ടീസ്‌ അയച്ച്‌ കർണാടക ഹൈക്കോടതി. കിങ്‌ഫിഷർ എയർലൈൻസ്‌ വായ്പാ കുടിശ്ശിക കേസിലാണ് റിക്കവറി ഓഫീസർക്കും 10 ബാങ്കുകൾക്കും നോട്ടീസയച്ചത്.

6,200 കോടി രൂപയുടെ കടം പലതവണകളായി തിരിച്ചുപിടിച്ചതിനുശേഷവും ബാങ്കുകൾ പണം ഈടാക്കുന്നെന്ന്‌ അവകാശപ്പെട്ടാണ്‌ മല്യ കോടതിയെ സമീപിച്ചത്‌. ഹർജിയിൽ പറയുന്ന 10 ബാങ്കുകൾ ഫെബ്രുവരി 13ന്‌ മുമ്പ്‌ മറുപടി നൽകണമെന്ന്‌ ജസ്റ്റിസ്‌ ഡി ദേവദാസ്‌ നിർദേശം നൽകി. ഫെബ്രുവരി മൂന്നിനാണ് മല്യ പെറ്റീഷൻ നൽകിയത്. മുതിർന്ന അഭിഭാഷകൻ സാജൻ പൂവയ്യയാണ് മല്യയ്ക്കായി ഹാജരായത്. 2016ലാണ്‌ വായ്പാ കേസിനെതുടർന്ന്‌ വിജയ്‌ മല്യ ബ്രിട്ടനിലേക്ക്‌ നാടുവിടുന്നത്‌.

Share This Article
Leave a comment