കുവൈത്തിൽ ഓൺലൈൻ മത്സ്യ തട്ടിപ്പ്, മലയാളികൾക്കടക്കം പണം പോയി

At Malayalam
1 Min Read

ഓൺലൈനായി മത്സ്യം ഓർഡർ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പോയതായി പരാതി. കുവൈത്തിലാണ് ഫെയ്സ് ബുക് വഴി തട്ടിപ്പു നടന്നത്. കുവൈത്തിലെ പ്രശസ്തമായ മത്സ്യ വിപണന കമ്പനിയുടെ പേരിൽ 50 ശതമാനം വിലകുറച്ച് മത്സ്യം നൽകുന്നു എന്ന രീതിയിൽ പരസ്യം നൽകിയാണ് സംഘം വൻ തട്ടിപ്പു നടത്തിയിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരുടെ പണം ഇതിനോടകം നഷ്ടപ്പെട്ടതായാണ് വിവരം.

ഓർഡർ നൽകുന്നവരോട് ബാങ്കിംഗ് പെയ്മെൻ്റിൻ്റെ മാതൃകയിൽ അകൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തുന്നതോടെയാണ് തട്ടിപ്പു തുടങ്ങുക. ഫോണിൽ വന്ന ഒ ടി പി കൂടി നൽകുന്നതോടെ ആ ആകൗണ്ടിലുള്ള മുഴുവൻ തുകയും അപ്രത്യക്ഷമാകും. ഇതിനോടകം നിരവധി പേർ തട്ടിപ്പിനിരയായതായി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പു നടത്തിയ ഫെയ്സ് ബുക് പേജ് ഇപ്പോഴും പ്രവർത്തിക്കുന്നതായാണ് വിവരം.

Share This Article
Leave a comment