ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്സ്; അപേക്ഷിക്കാം

At Malayalam
1 Min Read

സ്‌കോൾ – കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി / തത്തുല്യ കോഴ്‌സിൽ ഉപരിപഠനത്തിനു യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയുള്ളതാണ് കോഴ്‌സ് നടത്തുന്നത്.

രോഗം, പ്രായാധിക്യം എന്നിവയാൽ അവശത അനുഭവിക്കുന്നവർക്ക് വീടുകളിൽ ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരെയും ഹോംനഴസുമാരെയും വാർത്തെടുക്കുകയെന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ഫെബ്രുവരി 5 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 100 രൂപ പിഴയോടെ മാർച്ച് 10 വരെയും ഫീസടച്ച് സ്‌കോൾ – കേരള വെബ്സ്റ്റ് മുഖേന (www.scolekerala.org) രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ – കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലോ സ്‌കോൾ – കേരളയുടെ അതത് ജില്ലാ ക്രന്ദ്രങ്ങളിലോ നേരിട്ട് അല്ലെങ്കിൽ സ്പീഡ് / രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം അയയ്ക്കണം. ജില്ലാകേന്ദ്രങ്ങളിലെ മേൽവിലാസവും പഠനക്രേന്ദങ്ങളുടെ വിശദാംശങ്ങളും www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Share This Article
Leave a comment