ഉമ തോമസിന് പരിക്കേറ്റ സംഭവം : ഇവൻറ് മാനേജർ കസ്റ്റഡിയിൽ

At Malayalam
1 Min Read

കൊച്ചി സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകൻ പൊലീസ് കസ്റ്റഡിയിൽ. ഓസ്കാർ ഇവൻറ് മാനേജർ കൃഷ്ണകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ മുൻകൂർ ജാമ്യം തേടി പരിപാടിയുടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയിൽ നിന്ന് വീണാണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. സംഭവത്തിൽ സ്റ്റേജ് നിർമ്മാണത്തിലെ അപാകതയ്‌ക്ക് സംഘാടകർക്കെതിരേ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.

Share This Article
Leave a comment