ചോദ്യ പേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് . വാട്സാപ് വഴി ചോദ്യ പേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് നീക്കം. ഷുഹൈബിനായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
ചോദ്യപേപ്പർ ചോർച്ചാ കേസിലാണ് ഷുഹൈബിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാശംങ്ങൾ അന്വേഷണസംഘം തേടുന്നത്.
വാട്സാപ്,എഫ് ബി,ഇൻസ്റ്റ അക്കൗണ്ടുകളുടെ വിവരം തേടി മെറ്റാ കമ്പനിക്ക് ഇ മെയിലയച്ചു സോഷ്യൽമീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിൻറെ ഐ പി അഡ്രസ് അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വാട്സ്അപ്പ് വഴി ചോദ്യ പേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് നീക്കം . ഫോണിൽ നിന്നും വാട്സാപ് അക്കൗണ്ടുൾപ്പെടെ ഷുഹൈബ് നീക്കം ചെയ്തതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം.അതേസമയം ഷുഹൈബിനായി അന്വേഷണസംഘം ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി.വിദേശത്തേക്ക് കടന്നുകളായാനുള്ള സാധ്യത കണക്കിലെടുത്തണ് നീക്കം.