എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

At Malayalam
0 Min Read

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ഇന്ന് രാവിലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. പത്തു മണിയോടെ പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് അതേ നില തുടരുകയാണ്.

മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിലാണ്‌. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.

Share This Article
Leave a comment