ചലച്ചിത്ര മേളയ്ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കൂവിയ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു 29ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നടന്നത്. പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് എത്തവേയാണ് യുവാവ് കൂവിയത്.
റോമിയോ എന്നാണ് യുവാവിൻ്റെ പേര്. മ്യൂസിയം പൊലിസ് സ്റ്റേഷനിലാണ് യുവാവിനെ കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. ഇയാൾ എന്തിനാണ് ഇങ്ങനെ ശബ്ദമുണ്ടാക്കിയതെന്ന് വ്യക്തമല്ല. ചലച്ചിത്ര മേളയിൽ ഇയാൾ ഡെലിഗേറ്റല്ലെന്നും 2022 ലെ ഐ എഫ് എഫ് കെ യുടെ പാസ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.
മുഖ്യമന്ത്രി ഇതൊന്നും ശ്രദ്ധിക്കാതെ വേദിയിലെത്തി വിശിഷ്ടാതിഥികളെ പരിചയപ്പെട്ട് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് മടങ്ങുകയും ചെയ്തു.