കെ എം ബഷീർ കേസ് , വിചാരണ നിർത്തിവച്ചു

At Malayalam
0 Min Read

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷിറിന്‍റെ മരണത്തില്‍, ഐ എ എന്ന് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്‍റെ വിചാരണ നിർത്തിവച്ചു. ശ്രീറാമിന്‍റെ അഭിഭാഷകൻ രാമൻപിളളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും കേസ് മാറ്റണമെന്നായിരുന്നു അഭിഭാഷകൻ്റെ ആവശ്യം.

രണ്ടാം നിലയിലുള്ള കോടതിയിലേക്കുള്ള പടവുകൾ കയറാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ നിര്‍ത്തിവച്ചത്.സാക്ഷികൾക്ക് അയച്ച സമൻസ് കോടതി മരവിപ്പിക്കുകയും ചെയ്തു.

Share This Article
Leave a comment