അങ്കണവാടി ടീച്ചർക്കും സഹായിക്കുമെതിരെ കേസെടുത്തു

At Malayalam
1 Min Read

അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്നു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാറനല്ലൂർ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാറനല്ലൂർ പൊലീ്സ് കേസ് എടുത്തിരിക്കുന്നത്.

75 ജെ ജെ ആക്ട് പ്രകാരം ആണ് കേസ്. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടപടിയും ഉണ്ടായിരിക്കുന്നത്.

Share This Article
Leave a comment