ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയുടെ ‘ശുദ്ധജലം / ഉപ്പുരസമുള്ള പ്രദേശങ്ങൾക്കായി ബയോഫ്ലോക്ക് കുളങ്ങളുടെ നിർമ്മാണം’ എന്ന ഘടക പദ്ധതി നടപ്പിലാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ നവംബര്‍ 26നകം സമര്‍പ്പിക്കണം.
വിലാസം: ഫിഷറീസ് ഡെപ്യൂട്ട് ഡയറക്ടര്‍ (മേഖല), ജില്ലാ മത്സ്യഭവന്‍, മണക്കാട് പി ഒ, കമലേശ്വരം, തിരുവനന്തപുരം – 695009. ബന്ധപ്പെട്ട മത്സ്യഭവനുകള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0471 – 2464076, 2450773