ഫാർമസിസ്റ്റ്, മെയിൽ തെറാപിസ്റ്റ് ഒഴിവ്

At Malayalam
1 Min Read

വർക്കല സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികകളിൽ എച്ച് എം സി വഴി
കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇരു തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രായപരിധി 40 വയസ്.

ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ ഡി എ എം ഇ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികയിൽ ഡി എ എം ഇ നടത്തുന്ന ആയുർവേദ തെറാപിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

- Advertisement -
Share This Article
Leave a comment