വാഹനം മറിഞ്ഞ് ശബരിമല തീർത്ഥാടകർക്ക് പരിക്ക്

At Malayalam
0 Min Read

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കു പറ്റി. ആരുടേയും നില ഗുരുതരമല്ല. വയനാട് ജില്ലയിലെ തിരുനെല്ലിയിലാണ് അപകടം ഉണ്ടായത്. കർണാടകയിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിനാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനമായിരുന്നു അത്. ഇന്ന് പുലർച്ചയോടെയാണ് അപകടം സംഭവിച്ചത്.അറുപതോളം തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ മാനന്തവാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ ഇരുപതോളം പേരാണ് ചികിത്സയിലുള്ളത്. പൊലിസും അഗ്‌നിരക്ഷാസേനാ വിഭാഗവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share This Article
Leave a comment