ഉലക നായകനെന്ന് വിളിക്കല്ലേ , പ്ലീസ്

At Malayalam
0 Min Read

ചലച്ചിത്ര താരം കമൽ ഹാസൻ്റെ വിശേഷണമായി അദ്ദേഹത്തിൻ്റെ പേരിനൊപ്പം ചേർക്കുന്നതാണ് ‘ഉലകനായകൻ’ എന്ന വിളിപ്പേര്. എന്നാൽ തന്നെ ഇനി ആരും ഉലകനായകനെന്ന് വിളിക്കരുതെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് കമൽ ഹാസൻ.

സോഷ്യൽമീഡിയ പേജുകളിലൂടെയാണ് അദ്ദേഹം അഭ്യർഥന നടത്തിയിരിക്കുന്നത്. ആരാധകരും മാധ്യമങ്ങളും തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അംഗങ്ങൾ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമൽ ഹാസൻ എന്നോ കമൽ എന്നോ കെ എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നുമാണ് അദ്ദേഹത്തിൻ്റെ അഭ്യർഥന.

Share This Article
Leave a comment