ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിൽ മതം അടിസ്ഥാനമാക്കി വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ തന്നെയെന്ന് കണ്ടെത്തൽ. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ കളക്ടറും പട്ടികജാതി വകുപ്പു ഡയറക്ടറുമായിരുന്ന കെ ഗോപാലകൃഷണൻ നിലവിൽ വ്യവസായ വകുപ്പു ഡയറക്ടറാണ്.
ഹിന്ദു മതത്തിൽപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുണ്ടാക്കിയത് പുറത്തറിഞ്ഞപ്പോൾ അദ്ദേഹം തന്നെ മുസ്ലിം ഉദ്യോഗസ്ഥരുടെ പേരുകൾ ചേർത്തും ഗ്രൂപ്പുണ്ടാക്കിയതാണെന്നും പറയുന്നു. ഡെൽഹിയിലെ ഉന്നത പദവി ലക്ഷ്യമിട്ടാണ് ഗോപാലകൃഷ്ണൻ ഇങ്ങനെ ചെയ്തതെന്നാണ് വിവരം. തൻ്റെ ഫോൺ ആരോ ഹാക് ചെയ്ത് പതിനൊന്നോളം ഗ്രൂപ്പുകൾ ഉണ്ടാക്കിയതായാണ് ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചു പറഞ്ഞത്. എന്നാൽ കെ ഗോപാലകൃഷ്ണൻ്റെ മൊബയിൽ ഹാക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വാട്സ്ആപ് അധികൃതർ പൊലിസിനെ അറിയിക്കുകയായിരുന്നു.