കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന് നടത്തുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നവംബര്‍ 6 മുതല്‍ 14 വരെയാണ് സ്പോട്ട് അഡ്മിഷന്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10ന് കോഴിക്കോട്, തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എത്തണം. ഫോണ്‍: 9544958182, (കോഴിക്കോട് : 0495 – 2301772, തിരുവനന്തപുരം: 0471- 2325154)
വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം,
വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 3rd ഫ്ളോര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്,
റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്, 673002.
വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റ്റര്‍, 2nd ഫ്ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്ങ്,
ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം, 695 014.