വാമനപുരത്താണ് സംഭവം അഞ്ചു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് അപകടം.
മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വന്നിരുന്ന പൈലറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഒരു സ്ത്രീ സ്കൂട്ടർ കൊണ്ട് ആറ്റിങ്ങൽ റോഡിലോട്ട് സിഗ്നൽ ഇടാതെ അപ്രതീക്ഷിതമായി തിരിഞ്ഞപ്പോൾ മറ്റു വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി. തുടർന്ന് തമ്മിലിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ പുറപ്പെട്ടു. മറ്റു വാഹനങ്ങൾ വാമനപുരം ജംഗ്ഷനിൽ നിർത്തിയിട്ടു.