ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് വേണ്ടെന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന നേതൃത്വത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ തിരുത്തിയില്ലെങ്കിൽ ബി ജെ പി ഉൾപ്പടെയുള്ള സംഘടനകൾ അവസരം മുതലെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.