അവസരങ്ങൾ

At Malayalam
0 Min Read

ഐടിഐയിൽ നിയമനം

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വനിതാ സർക്കാർ ഐ ടി ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ എൽ സി / എ ഐ വിഭാഗത്തിനും കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകൾ വീതമുണ്ട്.

താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. യോഗ്യതകൾ DGET സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0471- 2418317 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a comment