തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പവർ സപ്ലൈ ജനറേറ്റർ സംവിധാനത്തിൽ നിന്നും മാറ്റി സാധാരണ നിലയിൽ പുന: സ്ഥാപിച്ചു. വൈദ്യുത തകരാർ പൂർണമായും പരിഹരിച്ചതിൻ്റെ ഭാഗമായാണ് തിങ്കൾ രാവിലെ 7.30 മുതൽ വൈദ്യുതി ബന്ധം സാധാരണ നിലയിലായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു അറിയിച്ചു.
അതേസമയം പാനൽ ബോർഡിലെ ജനറേറ്ററിലുള്ള കോൺടാക്ടർ സ്വിച്ച് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം അല്പസമയം ആശുപത്രിയിലെ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള തിരക്കുകൾ ഒഴിയുമ്പോൾ
ബദൽ സംവിധാനമൊരുക്കിക്കൊണ്ട് സ്വിച്ച് മാറ്റാനാണ് തീരുമാനമെന്നും സൂപ്രണ്ട് അറിയിച്ചു.
എസ് എ ടി ആശുപത്രിയിലെ വൈദ്യുതി ബന്ധം പുന : സ്ഥാപിച്ചു


Leave a comment
Leave a comment