വയനാട് ദുരന്തത്തിൽ ആദരമർപ്പിച്ച് ‘ നായകൻ പൃഥ്വി ‘ എത്തുന്നു

At Malayalam
1 Min Read

വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി ബി മാത്യു നിർമ്മിച്ച് പ്രസാദ് എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നായകൻ പൃഥ്വി’ എന്ന ചിത്രം ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും. വയനാട് ഉരുൾ പൊട്ടലിന് ഇരയായവർക്ക് ആദരവായാണ് ചിത്രം സമർപ്പിക്കുന്നത്.

ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയിൽ ചിത്രീകരിച്ച സിനിമയാണിത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ പ്രമേയത്തിന് പ്രസക്തിയേറെയാണ്.

ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധേയനായ ശ്രീകുമാർ ആർ നായരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. കൂടാതെ ഷൈജു, അഞ്ജലി പി സുകുമാർ, സുകന്യ ഹരിദാസ്, പ്രിയ ബാലൻ, ബിജു പൊഴിയൂർ പിനീഷ്, പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ: നിതിന്യ, പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.

- Advertisement -

ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി ടി അനിൽകുമാർ ആണ്. സംഗീതം നൽകിയത്. സതീഷ് രാമചന്ദ്രൻ.
ആർട്ട് സനൽ ഗോപിനാഥ്, എഡിറ്റിംഗ് ഷിജി വെമ്പായം,
പശ്ചാത്തല സംഗീതം ഷെരോൺ റോയ് ഗോമസ്, അസോസിയേറ്റ് ഡയറക്ടർ സന്ദീപ്. അജിത്കുമാർ, ഗ്രീഷ്മ മുരളി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Share This Article
Leave a comment