സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എ ടി എം കൾ ഇന്നലെ തൃശൂരിൽ വിവിധ ഇടങ്ങളിലായി കൊള്ളയടിക്കപ്പെട്ടു. ഏകദേശം 60 ലക്ഷം രൂപ ഇതിലൂടെ നഷ്ടമായതായി എസ് ബി ഐയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. മാപ്രാണം, ഷൊർണൂർ റോഡിനു സമീപം, കോലഴി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന എ ടി എം കളാണ് കൊള്ളയടിക്കപ്പെട്ടത്.
വെളുപ്പിന് മൂന്നിനും നാലിനും ഇടയിലാകാം മോഷണം നടന്നതെന്ന് പൊലിസ് സംശയിക്കുന്നു. മറ്റു സംസ്ഥാനത്തു നിന്നെത്തിയ മോഷ്ടാക്കളാണോ ഇതിനു പിന്നിൽ എന്നും സംശയിക്കുന്നുണ്ട്. കാറിൽ വന്ന നാലു പേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് പൊലിസ് പറയുന്നു. ഗ്യാസ് കട്ടർ കൊണ്ടാണ് കൗണ്ടർ തകർത്തിരിക്കുന്നത്.